ഉപദേവതകൾ

ഗണപതി
ഗണങ്ങളുടെ അതായത് സമൂഹത്തിന്റെയും സമാജത്തിന്റെയും അധിപനായിട്ടുളള, രത്‌നങ്ങളുടെ അധിപനായിട്ടുളള വിഘ്‌നേശ്വരനായ ഗണപതി ഭഗവാന് ഇവിടെ അപ്പനിവേദ്യവും ഒറ്റയപ്പവും പ്രധാന വഴിപാടുകളാണ്.

ശിവൻ
സ്വയം അദ്വൈതാവസ്ഥയിലുളള ശിവൻ ജ്ഞാനസ്വരൂപനും അവ്യയനും കൈവല്ല്യ മുക്തികൾ പ്രദാനം ചെയ്യുകയും ചെയ്യുന്ന ദേവനാണ്.പ്രപഞ്ചത്തിന്റെ കാരണവസ്തുവായ ബ്രഹ്മസങ്കൽപ്പം തന്നെയാണ് ഇവിടെ ശിവ സങ്കൽപ്പത്തിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

മഹാവിഷ്ണു
പാർത്ഥസാരഥി ഭാവത്തിലുള്ളതാണ് ക്ഷേത്രത്തിലെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠ. നെയ് വിളക്കും പാൽപ്പായസവും തുളസിമാലയും ഇവിടുത്തെ പ്രധാന വഴിപാടുകളാണ്.

ഗണപതി
കേരളം നാഗദേവതമാരുടെ ആസ്ഥാനമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. നാഗദൈവങ്ങൾ ഇവിടുത്തെ പ്രധാന ഉപദേവതാ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആയില്യം നാളിലെ വിശേഷ വഴിപാടുകൾ സർപ്പ പ്രീതിക്ക് ഉത്തമമാണ്. തളിച്ചുകൊട, കളമെഴുത്തുംപാട്ടും പ്രധാന വഴിപാടുകളാണ്.

നവഗ്രഹങ്ങൾ
നിത്യ പൂജയുടെ ഭാഗമായി ക്ഷേത്രത്തിൽ നവഗ്രഹങ്ങൾക്ക് ആകെയുള്ള പൂജയും ഓരോ ഗ്രഹത്തിനും പ്രത്യേകമായ പൂജയും നടത്തപ്പെടുന്നു.

കൊടുംകാളി
മാരൻകുളങ്ങര ക്ഷേത്ര സങ്കേതത്തിൽ ഉഗ്രമൂർത്തിയായ കൊടുംകാളിയുടെ സാന്നിദ്ധ്യമുണ്ട്.ക്ഷേത്ര പരിസരത്ത്തന്നെയാണ് കൊടും കാളിയുടെ തറസ്ഥാപിച്ചിട്ടുള്ളത്.

കാവുടയോൻ
ആദി ദേവതകളിലെ ആരാധന
മൂർത്തിയായ കാവുടയോന്റെ സന്നിധി ചുറ്റമ്പലത്തിന് പുറത്ത് സ്ഥിതി ചെയ്യുന്നു .ക്ഷേത്ര സംരക്ഷകനും ക്ഷേത്ര പരിപാ ലകനുമായ കാവുടയോന്റെ
സന്നിധി ക്ഷേത്ര ആരംഭം മുതൽ ഇവിടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു .

ഗുളികൻ
മാരൻകുളങ്ങര ശ്രീദേവിക്ഷേത്രത്തിന്റെ ചുറ്റുമതിലിന് പുറത്ത് ഗുളികനെ തറ കെട്ടി സംരക്ഷിച്ച് പരിപാലിക്കുന്നു.
ശ്രീധർമ്മശാസ്താവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്ഈ ഉപദേവതാസ്ഥാനം .

ബ്രഹ്മരക്ഷസ്
മാരൻകുളങ്ങര ക്ഷേത്രത്തിൽ
ബ്രഹ്മരക്ഷസിന്റെ സന്നിധി
ആരാധ്യമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു . ക്ഷേത്രവുമായി ബന്ധപ്പെട്ട പൂർവ്വിക സങ്കൽപ്പത്തിൽ നിലനിൽക്കുന്നതാണ് പൂജനീയമായ ഈസ്ഥാനം .

അറുകൊല
മാരൻകുളങ്ങര ക്ഷേത്രത്തിന്റെ ചുറ്റുമതിലിന് പുറത്തായി അറുകൊലയുടെ പ്രതിഷ്ഠാസ്ഥാനം ഉണ്ട്. ശിവഭൂത ഗണത്തിൽപ്പെട്ട മൂർത്തീസാന്നിദ്ധ്യമാണ് ഈ ദേവസ്ഥാനത്ത് നിലനിൽക്കുന്നത്.