ക്ഷേത്ര ചരിത്രം
അറുന്നൂറ് വർഷത്തിൽ അധികം പഴക്കമുള്ള മധ്യതിരുവിതാംകൂറിലെ ചിരപുരാതന ദേവീ ക്ഷേത്രമാണ് മാരൻകുളങ്ങര ശ്രീഭഗവതി ക്ഷേത്രം. തിരുവിതാംകൂർ രാജാക്കന്മാരുടെ സാമന്തരായിരുന്ന തൈശ്ശേരിൽ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ക്ഷേത്രം ഇന്ന് എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലാണ് നിലനിൽക്കുന്നത്.
ക്ഷേത്രഭരണത്തിന്റെ പൂർവ്വകാല അധികാരികളായിരുന്ന തൈശ്ശേരിൽ കുടുംബകാരണവന്മാർ രാജാവിന്റെ പടത്തലവന്മാരും നാട്ടുപ്രമാണിമാരും കളരി ഗുരുക്കളുമായിരുന്നു.
മാരൻകുളങ്ങര ഭഗവതിമാരുടെ ആസ്ഥാനം രാജാവ് തൈശ്ശേരിൽ കുടുംബത്തിന് കരം ഒഴിവായി പതിച്ച് നൽകിയതാണ്. അതിസമർത്ഥനായിരുന്ന തൈശ്ശേരിൽ കാരണവർ ചേർത്തല ശ്രീകാർത്ത്യായനി ദേവിയുടെ അടിയുറച്ച ഭക്തനായിരുന്നു. ഒരിക്കൽ ക്ഷേത്രനടയിൽ എത്തിയ കാരണവർ ദേവിയൊട് ഇങ്ങനെ പ്രാർത്ഥിച്ചു 'അല്ലയോ ദേവീ ഭഗവതീ എനിക്ക് പ്രായം ഏറെ ആയി ,ഇനി നടന്ന് ഇവിടെ വന്ന് അവിടുത്തെ ദർശിക്കുവാൻ പ്രാപ്തി ഇല്ല. അവിടുത്തെ കൃപ കൊണ്ട് എനിക്കായി ദേവി മാരൻകുളത്ത് വന്ന് കുടികൊണ്ട് ദർശനം നൽകണം'.
പ്രാർത്ഥന കഴിഞ്ഞ് കാരണവർ മാരൻകുളത്ത് എത്തി.അവിടുത്തെ കുളക്കരയിൽ തന്റെ മെതിയടിയും ഒലക്കുടയും വച്ച് കുളിക്കാനിറങ്ങി കുളികഴിഞ്ഞ് കയറിയ കാരണവർ തന്റെ ഓലക്കുട എടുക്കുവാൻ ശ്രമിച്ചു.എത്ര ബലം പ്രയോഗിച്ചിട്ടും കുട അവിടെ നിന്ന് എടുക്കുവാൻ കഴിഞ്ഞില്ല.
ഈകാര്യം അറിഞ്ഞ് ജ്യോൽസ്യരെ വരുത്തി.
പ്രശ്നവിധിയിൽ ചേർത്തല കാർത്ത്യായനി ദേവീ സാന്നിദ്ധ്യം ഇവിടെ എത്തിയതായി വെളിവാക്കപ്പെട്ടു. കുട ഇരുന്ന ഭാഗത്ത് കാർത്ത്യായനീ ദേവിയെ പ്രതിഷ്ഠിക്കണമെന്ന് വിധിയായി. ഇതനുസരിച്ച് ദേവിയെ മാരൻകുളത്തിന്റെ കരയിൽ ക്ഷേത്രം പണിത് പ്രതിഷ്ഠിച്ചു. ഭഗവതിയെ തൈശ്ശേരിൽ കുടുംബത്തിന്റെ പരദേവത ആയി വാഴിച്ചു. ദുർഗ്ഗാദേവി സങ്കൽപ്പത്തിലുള്ളതായിരുന്നു ഈ പ്രതിഷ്ഠ.
മലബാറിൽ ടിപ്പുസുൽത്താന്റെ കടന്നു കയറ്റവും ആക്രമണവും മൂലം ധാരാളം ഹിന്ദു ജനങ്ങൾ തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു.

കൊടുങ്ങല്ലൂർ ശ്രീഭദ്രകാളീ ക്ഷേത്രത്തിൽ അന്നുണ്ടായിരുന്ന ഒരു പൂജാരി ശ്രീഭദ്രകാളിയുടെ വിഗ്രഹവുമായി ഇക്കാലത്ത് കാട്ടൂർ കരയിലെത്തി നാട്ടുപ്രമാണി ആയിരുന്ന തൈശ്ശേരിൽ കാരണവരെ കണ്ട് സഹായം അഭ്യർത്ഥിച്ചു.
കാരണവരുടെ അനുവാദത്തൊടെയും സഹായത്തൊടെയും ശ്രീഭദ്രകാളിയെ മാരൻകുളത്ത് രണ്ടാമതൊരു ശ്രീകോവിൽ പണികഴിപ്പിച്ച് വേദ വിധിപ്രകാരം പരിഹാര ക്രിയകൾ നടത്തി പ്രതിഷ്ഠിച്ചു.
അന്നുമതൽ മാരൻകുളങ്ങരയിൽ രണ്ട് ശ്രീകോവിലുകൾ ഉണ്ടായി.പിൽക്കാലത്ത് ചുറ്റമ്പലവും ഉപദേവതാ പ്രതിഷ്ഠകളും നിലവിൽ വന്നു.
പാർത്ഥസാരഥി, നവഗ്രഹങ്ങൾ, ഗണപതി, ശിവൻ,സർപ്പദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, അറുകൊല, കൊടുംകാളി എന്നീ പ്രതിഷ്ഠകൾ നടത്തി ക്ഷേത്രം വിപുലീകരിക്കപ്പെട്ടു.
ഭക്തജനങ്ങൾ ക്ഷേത്രദർശനത്തിനായി നിത്യവും എത്തിത്തുടങ്ങി.
ബ്രഹ്മശ്രീ കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി ക്ഷേത്രം തന്ത്രികളായി നിലവിൽ വന്നു.
കേരളത്തിലെ ഇരട്ട ധ്വജം ഉള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മാരൻകുളങ്ങര ക്ഷേത്രം.
കുംഭമാസത്തിലെ രേവതി, അശ്വതി നാളുകൾ ചേർന്ന് വരുന്ന എട്ടു ദിവസങ്ങളിലായി കോടിയേറ്റ് ഉൽസവം നടക്കുന്നു.
ക്ഷേത്ര പുനർനിർമ്മാണം ഭക്ത ജനങ്ങളുടെ സഹായ സഹകരണത്തൊടെ നടന്നു വരുന്നു.
2022 ജൂൺ മൂന്നിന് സർപ്പപ്രതിഷ്ഠ, ജൂൺ ആറിന് പുന:പ്രതിഷ്ഠയും ഏഴിന് കൊടിയേറ്റും തുടർന്ന് ഉൽസവവും പതിനാലിന് ആറാട്ടും നടത്തപ്പെടുന്നു.
ഭക്തജനങ്ങളുടെ സഹകരണത്തൊടെ എല്ലാ വെള്ളിയാഴ്ചയും അന്നദാനവും നടന്നുവരുന്നു.
ഭരണ സമിതി

Margaret Gordon
Owner

Emma Thompson
Masseuse

Dhalia Johanson
Masseuse
What people say about us
“Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore gna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris”