മാരൻകുളങ്ങര
ശ്രീ ഭഗവതി ക്ഷേത്രം

കലവൂർ, ആലപ്പുഴ

ദുർഗ്ഗാം ധ്യായതു ദുർഗതിപ്രശമനിം
ദുർവ്വാദള ശ്യാമളാം
ചന്ദ്രാർദ്ധോജ്വല ശേഖരാം
ത്രിണയനാമാപിതവാസോവസം
ചക്രം ശംഖമിഷ്ഠം ധനുശ്ചദധതിം
കോദണ്ഡബാണാംശയോർ-
മുദ്രേവാ f ഭയകാമദേ
സകടിബന്ധാഭിഷ്ടദാം
വാfനിയോ:

ക്ഷേത്ര ചരിത്രം

അറുന്നൂറ് വർഷത്തിൽ അധികം പഴക്കമുള്ള മധ്യതിരുവിതാംകൂറിലെ ചിരപുരാതന ദേവീ ക്ഷേത്രമാണ് മാരൻകുളങ്ങര ശ്രീഭഗവതി ക്ഷേത്രം.
തിരുവിതാംകൂർ രാജാക്കന്മാരുടെ സാമന്തരായിരുന്ന തൈശ്ശേരിൽ കുടുംബത്തിന്റെ ഉടമസ്ഥതയിൽ ആയിരുന്ന ഈ ക്ഷേത്രം ഇന്ന് എൻ.എസ്.എസ് കരയോഗങ്ങളുടെ മേൽനോട്ടത്തിലാണ് നിലനിൽക്കുന്നത്.

ക്ഷേത്രഭരണത്തിന്റെ പൂർവ്വകാല അധികാരികളായിരുന്ന തൈശ്ശേരിൽ കുടുംബകാരണവന്മാർ രാജാവിന്റെ പടത്തലവന്മാരും നാട്ടുപ്രമാണിമാരും കളരി ഗുരുക്കളുമായിരുന്നു.

ഖൾഗം കപാലം ത്രിശിഖം ച ഖേടം
ഭുജൈർദ്ദധാനാം ശിശുചന്ദ്രഭൂഷാം
ഭുജംഗ മൈർഭൂഷിത കാന്തദേഹാം
കാളീം നവാം ഭോദനിഭാം നമാമി.

മഹൈശ്വര്യ പ്രദേ ദേവി
മഹാ ത്രിപുര സുന്ദരി
മഹാവീര്യേ മഹേശീ ശ്രീ
ഭദ്രകാളി നമോസ്തുതേ

ഗണപതി
ഗണങ്ങളുടെ അധിപനായ ഗണേശൻ ഇവിടുത്തെ ഉപദേവതാ സ്ഥാനത്തുണ്ട്. തടസ്സങ്ങൾ മാറിക്കിട്ടുവാൻ ഗണപതി നടയിൽ പ്രത്യേക വഴിപാടുകൾ ഉണ്ട്.

ശിവൻ
മൂർത്തികളിൽ സംഹാരരൂപിയും ആദിദേവനുമായ ശിവൻ ഇവിടുത്തെ ഉപദേവനാണ്. സർവ്വതും ഉൾകൊള്ളുന്ന ശൂന്യതയിൽ വിലയം പ്രാപിക്കുന്ന ശിവചൈതന്യം ഭക്തരെ പരമമായ സത്തയിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നു.

മഹാവിഷ്ണു
ഉപദേവനായ മഹാവിഷ്ണുവിന് ഇവിടെ പ്രേത്യേകം ശ്രീകോവിലുണ്ട്. അർജുനന്റെ തേരാളിയായി നിൽക്കുന്ന പാർത്ഥസാരഥീ ഭാവത്തിലുള്ളതാണ് ഇവിടുത്തെ പ്രതിഷ്ഠ.

നാഗദൈവങ്ങൾ
കേരളം നാഗദേവതമാരുടെ ആസ്ഥാനമാണ് എന്ന് വിശ്വസിക്കപ്പെടുന്നു. നാഗദൈവങ്ങൾ ഇവിടുത്തെ പ്രധാന ഉപദേവതാ സ്ഥാനത്തു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ആയില്യം നാളിലെ വിശേഷ വഴിപാടുകൾ സർപ്പ പ്രീതിക്ക് ഉത്തമമാണ്.

നമ്മുടെ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സംഭാവനകൾ വാഗ്ദാനം ചെയ്തിരിക്കുന്ന മഹദ് വ്യക്തികൾ ദേവസ്വത്തിലേക്ക് അത് ഇപ്പോഴും എത്തിച്ചു കൊണ്ടിരിക്കുകയാണ്. പുനരുദ്ധാരണ ഫണ്ട് സമാഹരണം എത്രയും വേഗം പൂർത്തീകരിക്കുവാൻ ഭക്തജനങ്ങൾ നേരിട്ട്  മുൻകൈ എടുക്കണമെന്ന്  അഭ്യർത്ഥിക്കുന്നു. മാരൻകുളങ്ങര ക്ഷേത്രപുനരുദ്ധാരണ ഫണ്ട്, ഫെഡറൽ ബാങ്ക്, കലവൂർA/C No: 20850100072689 IFSC:FDRL0002085

എല്ലാ ദിവസവും ക്ഷേത്രത്തിൽ നടക്കുന്ന ഒരു ദിനം പൂജയിൽ ഭക്തജനങ്ങൾക്ക് കുടുംമ്പാഗങ്ങളുടെ നാളുകളിൽ ഈ വഴിപാട്സമർപ്പണം നടത്താവുന്നതാണ്. ഒരു ദിവസത്തെ ക്ഷേത്രപൂജകൾ എല്ലാം ഉൾക്കൊള്ളുന്ന ഈ വിശേഷ വഴിപാട് സമർപ്പണത്തിനായി ദേവസ്വം ഓഫീസുമായി കാലേക്കൂട്ടി ബന്ധപ്പെടണം. ഫോൺ:

അന്നദാനം മഹാദാനം എന്നത് നമ്മൂടെ പൂർവ്വിക സങ്കൽപ്പമാണ്.എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് നമ്മുടെ ക്ഷേത്രത്തിൽ അന്നദാനം വഴിപാടായി നടത്തിവരുന്നു . അന്നദാനം വഴിപാട് നേർച്ചയായി സമർപ്പിക്കുവാൻ താൽപ്പര്യമുളളവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക ഫോൺ:

arrow-up